Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrested With Heroin

Alappuzha

ഹെ​റോ​യി​നു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ

മാ​ന്നാ​ർ: ഹെ​റോ​യി​നു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​യെ പി​ടി​കൂ​ടി. ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ചെ​ങ്ങ​ന്നൂ​ർ എ​ക്സൈ​സ് സം​ഘ​വും ആ​ല​പ്പു​ഴ ഇ​ന്‍റലി​ജ​ൻ​സ് ബ്യൂ​റോ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ തെ​ക്കു​വ​ശ​ത്തെ ഓ​വ​ർ ബ്രി​ഡ്ജി​ന് സ​മീ​പ​ത്തു നി​ന്നും 62.475 ഗ്രാം ​ഹെ​റോ​യി​നു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ ഹ​രി​താം​പൂ​ർ അ​രാ​സി ബാ​രാ​ഗ്രാ​മി​ൽ മി​ജാ​നൂ​ർ റ​ഹ്മാ​നാ​ണ് (31) പി​ടി​യി​ലാ​യ​ത്.

റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി. ​സ​ജീ​വ്. ഐ​ബി ഇ​ൻ​സ്‌​പെ​ക്ട​ർ വ​ഹാ​ബ്, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ് ) ജോ​ഷി ജോ​ൺ, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ജി​ത്ത്, മ​ധു, സ​തീ​ശ​ൻ, ബി​ജു പ്ര​കാ​ശ്, പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ പി.​ആ​ർ. ബി​നോ​യ്‌, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​വീ​ൺ, ശ്രീ​ക്കു​ട്ട​ൻ, അ​മ​ൽ, വി​ഷ്ണു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ (ഡ്രൈ​വ​ർ) ശ്രീ​ജി​ത്ത്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വി​ജ​യ​ല​ക്ഷ്മി എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Corehub Up